മട്ടുപ്പാവ് കൃഷി

Poem

മട്ടുപ്പാവ് കൃഷി


ടെറസ്സില്‍
ഉണങ്ങാനിട്ട വിത്തുകള്‍
വെയില്‍ മൂക്കുമ്പോള്‍
വേരുകളെ അകത്തേക്കു
വലിക്കും

കുടഞ്ഞിട്ട മണ്ണില്‍
മുഖമാഴ്ത്തുമ്പോള്‍
ഭൂമിയുടെ അടിത്തട്ട്
സ്വപ്നം കാണും

നിറഞ്ഞൊരു
മഴക്കോളെത്തിയാല്‍
ഇത്തിരി വട്ടത്തിനുള്ളില്‍
ദാഹിച്ചുനില്‍ക്കും

ചെറുനനവുകൊണ്ട്
സ്വയം പൊട്ടിപ്പിളര്‍ന്ന്
വേരുകളെ പെറും
ആകാശം ഇലകളെ
കൈനീട്ടി വിളിക്കും


Related Articles