കിനാശ്ശേരി!

Poem

കിനാശ്ശേരി!


ഓര്‍ക്കുമോ വസുന്ധരേ
നിന്റെയീ നിബിഡമാം
ഹരിത കേശങ്ങളെ
തഴുകും നിലാവിനെ

അന്നുരാത്രിയില്‍ പെയ്ത
മാഘപൗര്‍ണ്ണമിയുടെ
രേണുക്കള്‍ പ്രണമിക്കും
വാസന്ത പഞ്ചമിയെ

പൂക്കളിന്‍ ലഹരിയാല്‍
മദനോത്സവം തീര്‍ക്കും
അവ്യക്ത മധുരമാം
കൂജനമോര്‍ക്കുന്നുണ്ടോ

ഉച്ചിയില്‍ പ്രസരിക്കും
ദ്വാദശാത്മാവിന്‍ ചൂടില്‍
ഇന്നിതാ വരണ്ടൊരീ
ഇന്ദ്രലുപ്തങ്ങള്‍ പോലെ


Related Articles