ഇരുട്ടിലെ വീട്
വെളിച്ചംകൊണ്ട്
ഇരുട്ടിനെ തടഞ്ഞു നിര്‍ത്തുന്നു
ഇരുട്ടിലെ വീട്
വെളിച്ചംകൊണ്ട് ഒരു വലയം
തീര്‍ക്കുന്നു
ഇരുട്ടിലെ വീട്
സ്വന്തം നിഴലിനെ
ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നു
ഇരുട്ടിലെ വീട്
ഒരുസമയം പൊടുന്നനെ
ഇരുട്ടിന് സ്വയം വിട്ടുകൊടുക്കുന്നു
