ചാത്തന്‍

Poem

ചാത്തന്‍


കര്‍ത്താവിന്റെ
ഉയിര്‍പ്പുനാളിലാണ്
മലകയറി
വല്യപ്പന്റെയടുത്തെത്തിയത്.

നൂറ്റൊന്നാം വയസ്സിലും
ആള് ജഗജ്ജില്ലി;
വാറ്റിക്കുടിക്കുവാന്‍
പെടപ്പന്‍ ഭൂതകാലം

മിണ്ടിപ്പറഞ്ഞിരിക്കുമ്പോള്‍
പത്തായത്തില്‍
പഴമകള്‍ നിക്കറിട്ട്
തുള്ളിത്തുടങ്ങി

അങ്ങനൊരു
വൈബിലാണ് പണ്ട്
മുതുമൂത്തപ്പന്‍ കുഴിച്ചിട്ട
വിസ്‌കിയെക്കുറിച്ച് വല്യപ്പന്‍
പറയുന്നത്.


Related Articles