അറിവ്

Poem

അറിവ്


അനസ്യൂതമൊഴുകുന്ന അറിവിന്റെ അടയാളം
തിരയടിച്ചെത്തുന്ന ഓര്‍മ്മ,
അനുഭവസാക്ഷ്യങ്ങള്‍ അക്ഷരമില്ലാതെ
മൃദുവായ് തലോടുന്ന അമ്മ.

ഏതോ കഥയിലെ ധീരമാം ഏടുകള്‍
തഴുകിയൊഴുകും വായ്ത്താരി,
നറുമഞ്ഞുതിരുന്ന ദിവ്യ പ്രദോഷങ്ങള്‍
തണലാക്കി മാറ്റും മുത്തശ്ശി.

ഹൃദയത്തില്‍നിന്നേതോ വിരളമാം ഭാഷയില്‍
വഴി തെളിച്ചെത്തുന്ന തെന്നല്‍,
ഇരുള്‍വീണ വഴികളില്‍ കനിവോടെ
അറിവിന്റെ നേര്‍രേഖയാകുന്ന അച്ഛന്‍.

അക്ഷരപ്പൂവുകള്‍ പാകി മുളപ്പിച്ചു
നൈവേദ്യമാക്കും നിലാവില്‍,
ഹൃദയാക്ഷരങ്ങളെ ജീവാമൃതമാക്കി
കൈനടത്തുന്നൊരു ഗുരുവായ്.


Related Articles