സ്‌നേഹേകാന്തത

Poem

സ്‌നേഹേകാന്തത


ല തരം നിറങ്ങളിൽ
വീടുകളും മരങ്ങളുമുള്ള ഗ്രാമത്തിൽ
എവിടെയോ നിന്റെ വീടുണ്ട്.

നിന്നെ കാണാൻ വരുന്ന ഞാൻ
എന്തുത്സാഹത്തിലാണെന്നോ!

അതുവരെയുണ്ടായിരുന്ന
പഴയ ദിനങ്ങളെ അലക്കി പുത്തനാക്കി,
ഒരു പുതിയ ദിവസമങ്ങ് ഉണ്ടാക്കി.
ആ ദിനത്തിന്റെ പുലർച്ചയിൽ
ഉറങ്ങി എഴുന്നേറ്റു.
തെങ്ങുകൾ ഉണരുന്നതിന് മുന്നേ
പക്ഷികളെയും പാറ്റകളെയും
എഴുന്നേൽപ്പിക്കാതെ
നിശ്ശബ്ദത ഭരണികളിൽ നിറച്ചു.

ഒട്ടും ചോർച്ചയില്ലാതെ...
നാവനങ്ങാതെ ചുറ്റിലുമുള്ള
ഒച്ചകൾ പെട്ടന്ന് മാഞ്ഞു.


Related Articles