ഓതി വെച്ചപ്പോൾ
കുറുക്കന്മാവുകളേറെയുള്ള,
വലിയ പറമ്പായിരുന്നത്.
പത്തു പന്ത്രണ്ടു മാവുകൾ,
അതിലൊന്നിൽ,
മഴ കഴിഞ്ഞും മാങ്ങകൾ.
കൈ നീട്ടി
പഴുത്ത മാങ്ങയടർത്തുവാനും
ഊഞ്ഞാലിനായും,
ചില്ലകൾ താഴ്ത്തി
കൂട്ടുകൂടുന്നൊരമ്മാവൻ മാവ്.
കുട്ടികളെപ്പോലവനെന്ന്,
മരിച്ചുപോയ
മൂത്തവൻ്റെ മാവെന്ന്,
വിതുമ്പുന്നു വാക്കുകൾ.
