കൂടാരങ്ങള്‍

Poem

കൂടാരങ്ങള്‍


തൃപ്തിയില്ലാതടയ്ക്കുന്ന
വാതിലിന്റെ
അപ്പുറം ഇപ്പുറം
ഞാനില്ലേയില്ല.

നഗ്നമൂര്‍ത്തികള്‍
നൃത്തമാടുന്ന
വീഥിക്കരികില്‍
ഞാനില്ലേയില്ല.

മോഹനിദ്രയില്‍ നിന്ന്
ഉണരാതാടുന്നവര്‍ക്കിടയില്‍
ഞാനില്ലേയില്ല.

വിശക്കാതെ
ഉണ്ണാനിരിക്കുന്നവര്‍ക്കിടയില്‍
ഞാനില്ലേയില്ല.


Related Articles