കാട്

Poem

കാട്


പാളിപ്പോയ ഒരുമ്മയാണ് കാട്

ഒന്നു വലിച്ചടുപ്പിച്ച് ചുണ്ടത്ത്
പച്ചകുത്തുന്നതും കാത്ത്,
കണ്ണിൽ നിന്നുമടരും ജലത്തുള്ളി
ചുണ്ടിൽ അലിയുന്നതും കാത്ത്

പിന്നിൽ നിന്നുമിറുക്കെപ്പിടിച്ച്
മുടിയിൽ മുഖം ചേർക്കുമെന്നും
പൊന്നിൻ വെയിൽപോലെ
മണലിൽ പരന്ന് പുഴ
കൈനീട്ടുമുമ്മയായ് ഒഴുകുമെന്നും

ഒക്കെ വിചാരിച്ച് നമ്മളിരിക്കും
ഒത്തിരിനേരമീ കാടിന്നരികത്ത്


Related Articles