ഒരു പാടു ദൂരം സഞ്ചരിച്ചതിനു ശേഷം,
തിരിച്ച് ഓർമ്മകളിലേക്ക്
അതേ നിരത്തിലൂടെ,
ശ്വാസം മുട്ടിയോടുന്ന പഴയ ബസ്സിൽ
ഒരു യാത്രയുണ്ടാവും..
നിരത്തിൽ കുതിച്ചോടുന്ന
വേഗങ്ങൾക്കൊപ്പമെത്താനാവാതെ
ചുമച്ചും കിതച്ചും
ഉള്ള സഞ്ചാരം.
നീയും ഞാനും സഞ്ചരിച്ച
വഴികളാണിത്.
ഞാൻ മുന്നോട്ടും
നീ പിറകോട്ടും പോയ
മൗന സഞ്ചാരങ്ങളുടെ വഴിത്താരകൾ
