എങ്ങോട്ടോ നോക്കുന്ന ചിത്രങ്ങൾ

Poem

എങ്ങോട്ടോ നോക്കുന്ന ചിത്രങ്ങൾ


യാൾ വരച്ചതൊക്കെ
എങ്ങോട്ടോ
നോക്കുന്നു.
ഒരു ചിത്രവും
അയാളെ നോക്കുന്നില്ല.

ദമയന്തി
വാസവദത്ത
കുമ്മാട്ടി
മൂർത്തി
ഭഗവതി.
ഇങ്ങനെ എത്ര വേഷങ്ങൾ?

പുറമ്പോക്കിലെ
ഭ്രാന്തനെ വരച്ചപ്പോൾ
ഒന്നുമുരണ്ടതല്ലാതെ
ചിത്രകാരനെ നോക്കിയതേയില്ല.

അടുത്തത്


Related Articles