ഒരിക്കല്‍
ഒരുനാള്‍
ഒരു നേരം
ഉച്ച വൈകുന്നേരമാകുന്ന മിനിറ്റുകളിലൊന്നിലെ
ഒരുപിടി നിമിഷങ്ങളില്‍
ഒരില താഴേക്ക് വീണു.
അതൊരു പക്ഷിയായിരുന്നു(കുഞ്ഞു കിളി).
വീണുകൊണ്ടിരിക്കുമ്പോള്‍ ഇലയായും
വീണതിന് ശേഷം കിളിയായും
മാറിയ കാഴ്ചയുടെ കണ്‍കെട്ട്.
ഒരു പക്ഷി ഇലപോലെ വീണു.
ഒരില പക്ഷിയായ് പറന്നു.
സമയത്തില്‍/നേരത്തില്‍ നിരത്തില്‍ കാഴ്ചയുടെ
ചിറകിട്ടടിച്ച ഒരില,
ഒരു പക്ഷേ പക്ഷി/കിളി.
