തലക്കുറി

Poem

തലക്കുറി


തളർന്ന വ്യസനങ്ങൾ
തൂങ്ങിക്കിടന്ന
താന്നിമരച്ചോട്ടിൽ
പരിപ്പടിച്ചു തിന്ന
പഴയ
മെറ്റൽ കഷണങ്ങളിലെ
കറപ്പാടുകളുള്ള
വള്ളിപൊട്ടിയ നിക്കർ
ഓട്ടയിട്ടൂടു വലിച്ച്
ബഞ്ചിലിരുന്നു
ഞെരക്കി മത്സരിച്ച നാളിൽ,
നോവലിൽ
പട്ടുകോണക ശോകമാണ്
ഉറപ്പിച്ചത്,
അന്നുമിന്നും തിരിയാത്ത
ഈ നീക്കിവെപ്പിനെ
(ലംകോട്ടിയെന്ന
ഗുണകോഷ്ടത്തെ
ജിമ്മിൽ വച്ച്
അണിഞ്ഞ് ബലപ്പെട്ടതോടൊപ്പിച്ച്
അതു താനല്ലയോ
ഇത് എന്ന് വർണ്യത്തിലാശങ്കിച്ച്
എം.ടിച്ചു!)
ഉത്തരോത്തരം
കാവ്യ സാഹിത്യാദികളിൽ
രൂപിമിച്ചാനന്ദിച്ച്
നിസ്സംഗം
പൊതുമണ്ഡലി
ബാധിതരായി.

ഇളകിപ്പറന്ന
കരിയിലകൾക്കടിയിൽ നിന്നും
ഉറുമ്പുകൾനുരച്ചു പൊന്തിയതിനെ
ആരും കാണില്ല.
പടർന്നു കേറാൻ
ചോണന്
ചൊടിയുണ്ട്.

"Thalakkuri" is a Malayalam poem written by L Thomaskutty.


Related Articles