ഘട്ടങ്ങളുണ്ട്
കുരുതിക്ക്
പ്രാക്കാലത്ത്
പ്രാകൃത നിയമം
പിൽക്കാലത്ത്
മതനിയമം
മത മെപ്പോഴും
മരണം.
ഇടക്കാലത്ത്
പ്രത്യയശാസ്ത്ര മതം
മരണം മൂലക്കല്ല്,
അലക്കിത്തേച്ച
കൊല
അന്യന്റെ
ചോര
അതിന്റെ
ലഹരി
വന്യമാം
രുചി
തുടരുക
തന്നെ ചെയ്യും!
നിലവിളികളും ;
ചത്തവന്റെ
വാക്കും വികാരവും
അരൂപം
A stark, compressed poem that traces how bloodshed evolves from natural law to religion and ideology.
