ഫ്രീസർ

Poem

ഫ്രീസർ


വിടെയെത്തിയപ്പോൾ
ലോകം ഒച്ചയുമനക്കവുമില്ലാതായി

ആളുകളൊച്ചകൾ
ആരവങ്ങളെല്ലാം
പെട്ടെന്നു മാഞ്ഞുപോയൊരു
ലോകത്തിന്റെ നുണകളായി
വന്ന വണ്ടിയുമതിന്നിരമ്പവും
പിന്നിട്ട വഴിയും

അന്ധസൂര്യന്റെ നോട്ടത്തിനു താഴെ
ഇല്ലാതായ ദിക്കുകൾ നിശ്ശബ്ദതയുടെ
നിശ്ചലസൂചികളിൽ കനപ്പെട്ടുനിന്നു
ചെയ്യാനിനിയൊന്നുമില്ലാതായതിൻ
വിടുതിയിൽ ഞാനും തറഞ്ഞുനിന്നു

വിസ്തൃതമായ സ്ഥലപ്പരപ്പ്
നിറയെ നിരന്നുനിന്നൂ മരങ്ങൾ
ഒരിലയുമില്ലാതെ


Related Articles