കുരിശ്

Poem

കുരിശ്



ടുക്കത്തെ ആണിയും
ഊരിയെടുത്തിട്ടും
ആ തടിക്കഷണങ്ങൾക്കു
പിരിയണമെന്നേയില്ല.

രണ്ടെന്ന തോന്നലില്ലാതെ
ഉശിരോടെ എടുത്തുനിൽക്കുന്നു
കൈകാലുകളും തലയും
വെയ്പ്പിക്കാൻ നാലു
നീളൻതട്ടുകൾ.

അതിനിപ്പൊഴെന്താ?
വക്കച്ചന്റെ പറമ്പിൽ
രണ്ടാഞ്ഞിലികളായിരുന്നപ്പോൾ
ഷട്ടിൽകോർട്ടിനിരുപുറത്തും
വലത്തുമ്പുകൾ പിടിച്ചുനിന്ന
ഓർമ്മ കാണാതിരിക്കുമോ?

ഒറ്റത്തടിയായിരുന്നെന്നോ?
എന്നാലെന്താ വ്യത്യാസം?

അവറാച്ചന്റെ മില്ലിലെ
അറക്കവാളിലൂടെ
കയറിയിറങ്ങിയിട്ടുംപിളർന്നെന്നുപോലും നടിക്കാതെ
ഒന്നിച്ചു പുറത്തെത്തിയതല്ലേ?

ഒന്നൂടെ പറഞ്ഞേക്കാം.
തങ്കപ്പനാശാരി അളന്നു മുറിച്ച്
ഒന്നിന്റെ കുറവിന്
മറ്റതിന്റെ തുറിപ്പുകൊണ്ട്
പരിഹാരം കണ്ടപ്പോൾ
ഒരെതിർപ്പും കാട്ടാതെ
ഒട്ടിച്ചേർന്നതുമാണ്.

അതൊന്നുമാവില്ലെന്നേ,
ഇപ്പഴുമറിയാൻ മേലേ?
മറ്റൊരാളെ തറയ്ക്കാനെങ്കിൽ
പശപോലുമില്ലാതെ
പറ്റിച്ചേർന്നോളും
ചുമ്മാ ചില മിനുസങ്ങൾ!

Manooj Kroor’s poem explores the poignant bond between two pieces of wood that once grew together as part of a living tree, now intersecting as a cross. Through vivid imagery and quiet reflection, the poem evokes themes of unity, separation, and transformation. It reminds readers that even in altered forms, deep connections endure beyond time and purpose.


Related Articles