ക്രെഡിറ്റ് കാർഡ്

Poem

ക്രെഡിറ്റ് കാർഡ്


ടുത്ത മഴയെത്തും മുൻപ്
വീടെത്തുകയെന്ന 
കോട്ടില്ലാത്ത ബൈക്കുകാരൻ്റെ യുക്തിയിൽ
അവൾ അടവ് തീർക്കാനായി 
പണിയെടുക്കുന്നു. 
മുക്കിയും മൂളിയും കനത്തിലും 
മാറിമാറി പെയ്ത മഴയിലൊരാൾ 
നനഞ്ഞുനനയാതെ വീടെത്തുന്നു.

 ജീവിതത്തിൽ തണുക്കുമ്പോൾ
കയറിനിന്ന വഴിയോരക്കടകളിൽ നിന്നൊക്കെയും 
പുതിയ അക്കങ്ങൾ
കടലാസുകളിൽ തൂങ്ങി 
അവളെ അനുഗമിക്കുന്നു.

മഴയെത്തും മുൻപ് വീടെത്താൻ 
മഴ നനഞ്ഞും അയാൾ
വണ്ടിയോടിക്കുന്നു.


Related Articles