ഭക്തിയെന്ന
മതായുധം വീശി നീ
മർത്ത്യരക്ത-
മൊഴുക്കാതിരിക്കണേ!
ചുട്ട കോഴിയെ
വാനിൽ പറപ്പിക്കു-
മത്ഭുതക്കള്ള-
മോതാതിരിക്കണേ!
നഗ്നരാജാ -
വെഴുന്നെള്ളുമീ വഴി
സത്യമോതി -
ക്കഴുവിലേറാൻ കാവ്യ -
ശബ്ദമിപ്പൊഴും
ബാക്കിയുണ്ടെന്നെൻ്റെ
പക്ഷി വന്നു
ചിലയ്ക്കയാണിങ്ങനെ!!


ഭക്തിയെന്ന
മതായുധം വീശി നീ
മർത്ത്യരക്ത-
മൊഴുക്കാതിരിക്കണേ!
ചുട്ട കോഴിയെ
വാനിൽ പറപ്പിക്കു-
മത്ഭുതക്കള്ള-
മോതാതിരിക്കണേ!
നഗ്നരാജാ -
വെഴുന്നെള്ളുമീ വഴി
സത്യമോതി -
ക്കഴുവിലേറാൻ കാവ്യ -
ശബ്ദമിപ്പൊഴും
ബാക്കിയുണ്ടെന്നെൻ്റെ
പക്ഷി വന്നു
ചിലയ്ക്കയാണിങ്ങനെ!!