ഒരുനാളിൽ
വരുമെന്നു
പറഞ്ഞല്ലോ നീ
പതിവായി
രാപ്പകൽ
ഇരിക്കുന്നു ഞാൻ
ഒടുവിലെൻ
മനസ്സിന്റെ
പടികടന്ന്
വിജനമാം
വഴിയിലെ
പർണശാലയിൽ
അഗ്നിയായി
ജ്വലിക്കുവാൻ
എഴുന്നള്ളുന്നു
ഒരിക്കലും
കിനാവിലും
കണ്ടിടാതുള്ള
ഭയാനക
രൂപത്തിൻ
കരിവേഷങ്ങൾ
രുധിരത്താൽ
ചുവന്നൊരു
പട്ടുടുപ്പുമായ്
ഗദവീണ്ടും
ചുഴറ്റുന്ന
ദുശ്ശാസനനും
രണഭേരി
മുഴക്കുന്ന
ബകനുമുണ്ട്
മുതുകിലെ
ഭാണ്ഡത്തിൽ
പാപഭാരവും
ചുമന്നെന്നു-
മലയുന്ന
അശ്വത്ഥാമാവും
ഒളിയമ്പിൽ
ഭ്രാതാവിനെ
ചതിച്ചുകൊല്ലാൻ
ഉടമ്പടി
തീർത്തൊരു
സുഗ്രീവരാജൻ
ചന്ദ്രഹാസം
മുഴക്കുന്ന
രാവണവീരൻ
മായാജാല
വിദ്യകാട്ടും
മാരീചവേഷം
കടുംനീല
വിഷംചീറ്റും
കാളിയസർപ്പം
ഉറങ്ങുന്ന
കൂടാരത്തെ
വെന്തുരുക്കുന്ന
കൃപർ, കൃതവർമ്മൻ
ആദിയായവർ
നിണംകൊണ്ടു
വിരചിക്കും
കഥകളെല്ലാം
പാടുവാനായ്
രാക്കിളികൾ
പറന്നുയർന്നു
ചിറകടി-
യൊച്ചകേട്ടു
കൺതുറന്ന ഞാൻ
ചുമരിലെ
ചിത്രംതേടി
നടന്നുവീണ്ടും
