ചിന്നമ്മ ടാക്കീസ്‌

Poem

ചിന്നമ്മ ടാക്കീസ്‌


രുനാട്ടിലൊരുനാളിലൊരുവൾ
വാഴ്‌വിനിരുപുറവും സിനിമകളലുക്ക്.
ചുള്ളിപ്പണിക്കാരി ചിന്നമ്മ
അവളുടെ അടിപ്പാവാട ഒരു തിരശ്ശീല.
കുളിക്കാനിറങ്ങുമ്പോളതിൽ സിനിമ
ആറിൻ കയ്യാല മാട്ടകൾ ബാൽക്കണി.
കയങ്ങൾ തറട്ടിക്കറ്റ്
കൊക്കോയും കാപ്പിയും ഫസ്റ്റ്ക്ലാസ്.
വരാൻ പോകുന്ന പടങ്ങൾ
അതിൻ നോട്ടീസ് പറത്തുന്ന കാറ്റ്.
വില്ലീസ് ജീപ്പ്‌പോലെ വെള്ളം
മണിമരുത് പൊഴിക്കുന്ന പൂവ്.
നിഴലിൽ നിഴൽ കോർത്ത് സന്ധ്യ
ആടിയാടി നിൽക്കുന്ന രാവ്.
വെള്ളാരംകല്ലു പൊട്ടിച്ച അലകിൽ
മുഖമിനുക്കം കൂട്ടുന്ന കോടാലി.
ആപ്പ് വെക്കാനുള്ള കല്ലുളി
അരംകൊണ്ടു പല്ലുതേക്കുമറക്കവാളുകൾ.
നാളെയാ മരങ്ങളും വീഴും
ആകാശം ഒരു കീറുകൂടി വെളുക്കും.
ടാറ്റായുടെ 1810 എസ്. ഇ ലോറി
തങ്കയാണ് അവളുടെ കൂട്ട്.
തങ്കയുടെ ഡ്രൈവർ ക്രൂരൻ
തരം കിട്ടിയാൽ ചന്തിക്ക് കിഴുക്കും.
അവളുടെ ഭയങ്കര കൂട്ടുകാരികൾ
അയാളെ തെറികൊണ്ട് തടുക്കും.
'പൊലയാടിമോനെ നിന്റെ തള്ളേടെ
ചന്തിക്കു ചെന്ന് പിടിക്കെടാ!'
തങ്കയുടെകിളി ശക്തി പാവം
ചിരിയിൽ തമിഴുള്ള കാക്കക്കറുപ്പ്.
വെട്ടിവെട്ടിയേറിപ്പോവും തോട്ടം
തണൽ പൊഴിമുറിഞ്ഞമറുന്ന കടൽ.
ഉച്ചവെയിൽനാട്ടും കാലുകൾ
ചാരി ഉണ്ണാനിരിക്കുന്ന പണിക്കാർ.
ചിന്നമ്മയുടെ പാത്രത്തിൽ നിന്നും
ചമ്മന്തിയും തോരനും മുങ്ങും.
ശക്തിയുടെ തൂക്കുപാത്രത്തിൽ പിന്നെ
കണ്ടെത്തുമവയെ പലരും.
'പതിനാറു വയതിനിലെ' കളിക്കും
കൊട്ടകപോലവൾ കുളിരും.
ശക്തിയെ കാണുമ്പോൾ കൂട്ടുകാരി
'കിളിയേ'യെന്നവളെ വിളിക്കും.
അടിവയറ്റിൽ കൊങ്ങിണിപ്പൂക്കൾ
ഞെട്ടിത്തരിച്ചങ്ങു ചിതറും.
മരങ്ങളുടെ കൂട്ടത്തിൽ വീഴും
കൂടുകൾ തെറിക്കും കിളികൾ.
പുറമ്പോക്കിൽ പനക്കച്ചിറയിൽ
ചിന്നമ്മക്കുള്ളതൊരു കൂര.
മെഴുകിയ തറയാണ്, താഴെ
തഴപ്പായ വിരിക്കാവും തട്ട്.
തട്ടിനടിയിൽ കുഴിച്ചിട്ട സ്വന്തം
കുട്ടിക്കൂറയുടെ കുടുക്ക.
മുണ്ടക്കയം ഗാലക്‌സിയിൽ
സിനിമ മാറുമ്പോളവൾ പോകും.
സെക്കൻഡ് ഷോ കഴിഞ്ഞുള്ള രാത്രി
കൂട്ടുകാരൊപ്പം നടക്കും.
ശക്തിയെ അവളപ്പോളോർക്കും
ഓർത്തോർത്തു കെട്ടിപ്പിടിക്കും.
ശിവശക്തി പോയപ്പോൾ ചിന്നമ്മ
പുതിയൊരു സിനിമയ്ക്കു കയറി.
ഒരുനാട്ടിലൊരുനാളിലൊരുവൾ
അവൾ...

"Chinnamma Talkies" is a Malayalam poem written by Sajin P J.


Related Articles