ലാസറപ്പൻ കാളവണ്ടീംകൊണ്ട്
വിലസ്സിനടക്കുന്ന കാലം.
പട്ട* കിട്ടുന്ന കാലം.
ചെയ്ത്താൻമലേന്നു പുല്ലു കൊണ്ടുവരണം;
പെര മേയുന്ന പുല്ല്.
പട്ടക്കടേന്നു രണ്ടിരുപതടിച്ച്,
വണ്ടിതെളിച്ചു.
ചെമപ്പുപാപ്പൂന്‍റെ വീടുമേയാനാ.
കൊണ്ടുക്കൊടുത്താൽ
നൂറ്റമ്പതുറുപ്പിക കിട്ടും.
നൂറു പറ്റീട്ടുണ്ട്;
എത്തിക്കുമ്പം ബാക്കി അമ്പതും
ചേമ്പുപുഴുക്കും
കാളയ്ക്കു വെള്ളോം.
