സമാന്തരമായ മാറ്റങ്ങളുടെ കയ്യൊപ്പ് ചാർത്തിക്കുന്ന
ഒരു തീവണ്ടി യാത്രയിൽ,
വിരസതയുടെ തോറ്റംപാട്ട്
ചുവന്ന രാശികൾ പൂശാൻ തുടങ്ങുന്ന വൈകുന്നേരം
ഞാനെന്റെ;
എവിടെയും നങ്കൂരമിടാനാവാത്ത കണ്ണിണകളെ ഇരയാക്കി അയാളിലേക്ക്ചൂ
ണ്ടയെറിഞ്ഞു.
ജീവിതം അതിന്റെ നിമ്നോന്നതങ്ങളെ
അടയാളപ്പെടുത്തിയിട്ടും തേഞ്ഞുതീരാതിരുന്ന തുണികൾ അയാളെ പൊതിഞ്ഞു
പിടിക്കുന്നുണ്ട്.
