ബൊള്ളച്ചി
പാഞ്ചുപോന്ന കാടുമല്ലിഗേ
തിരിതിരി കൈബളെ
തരിത്തരികാവില
മൂക്കുത്തി പെണ്ണ
നാടുക്കു ബൂന്ത മഞ്ചുപുവെലി
നീയും കുളിച്ചപ്പോ
കാടുപെറ്റ കല്ലുനെ നാങ്ക
ദേവരുമാണാ ...
നല്ലയിലെപ്പട്ടെലി ചേരുവോയമ്മി
നെല്ലരിമണ്ണിലി കൂടുവോ മര
തിരുങ്ങാണി ബട്ടത്തി കുറിയിട്ടെങ്കി കാടു
മറുന്തുന്റെ കൂട്ടെല്ലാന്റു
കാടുമുവെല്ലുന്റ മലെച്ചില്ലാന്റു
കമ്പളറെഞ്ചെങ്കി
ചുണ്ടേ മറത്തിന്റെ
വേരു പുട്ടെപ്പോ
ചന്തെന്റെ ചിരിയില
ഊത്തു തൊറുവളി
നാലിഗെ ബുളാടുവോ
പിന്നെ ബട്ടത്തി നെവാളിന്റെ
തീക്കെണ്ടെ ചൂടിലി മുട്ടിറാങ്കുവോ.
