ബൊബ്ബെ

Poem

ബൊബ്ബെ


ആദ്യത്തെ കാണലാണ്.

സമരനാളുകളിൽ 
സമരസപ്പെടാതെ 
പട്ടിണിയിലും പൊരുതിയ സ്ത്രീ
മുന്നിൽ
അവർക്കു ചാരെ കട്ടിലിൽ ഇരുന്നു.

നാളുകളായി പൂട്ടിയിട്ട
കതക് തുറക്കുന്നതുപോലെ 
ഒരു കലമ്പൽ, അവരുടെ ശബ്ദം
ചുമരുകളിൽ തട്ടി
പ്രതിഫലിക്കുമ്പോൾ 
ജനാലകൾ തുറന്ന്
ഉഷ്ണകാലത്തിന്റെ വറുതി 
മുറിയിലേക്കെത്തി.

മുണ്ടു മുറുക്കിയുടുത്ത
മനുഷ്യരുടെ തൊണ്ടയുടെ ദാഹം 
വിയർപ്പു പോലെ ദേഹത്തൊട്ടി.
അവരിൽ നിന്നുള്ള അക്ഷരങ്ങൾ 
പെറുക്കിയെടുക്കാൻ ബുദ്ധിമുട്ടി 
പിന്നെയും ഏറെ നേരം 
അരികിലിരുന്നു,


Related Articles