കൈ നീട്ടി വിളിക്കുന്നു ഞാൻ
തുള്ളി വെളിച്ചത്തെ
കൈയ്യകലത്തുണ്ടു വെളിച്ചം എന്നേ തോന്നുന്നു..
മധുവൂറും പാട്ടുകളാരോ മൂളിപ്പാടുന്നൂ..
അതു കേൾക്കാൻ ഞാനും കാതുകൾ നീട്ടിയിരിക്കുന്നു
അകതാരിൽ ആരും കാണാക്കണ്ണു തുറക്കുമ്പോൾ
അതിലൂടെ പ്രപഞ്ചമൊന്നായ് തെളിഞ്ഞു നിൽക്കുന്നു ..
കാടിൻ്റെ പച്ച നിഗൂഢത മാടി വിളിക്കുന്നു.
കാറ്റേറ്റു പറന്നു നടക്കും വസന്ത ജാലങ്ങൾ
