അലാറം

Poem

അലാറം


ചലിക്കുന്ന ഘടികാരത്തിലെ 
സെക്കൻഡ് സൂചിയോളം സ്ഥിരതയുണ്ടെനിക്ക്;
അത്ര തന്നെ വേഗതയുണ്ട് 
എൻ്റെ ചിത്തവൃത്തിയുടെ ഡോളനശക്തിക്ക്.
ആ ബാറ്ററി ഒന്ന് ഊരിവെക്കൂ 
എന്ന എൻ്റെ നിലവിളിയാണ് 
നിങ്ങളെ വിളിച്ചുണർത്തുന്ന
ഘടികാരശബ്ദങ്ങളെല്ലാം. 

Summary: Alarm, poem by Arya A T


Related Articles