അഭിജ്ഞാനം

Poem

അഭിജ്ഞാനം


'ഒരു വാക്കുണ്ടായിരുന്നു.. '
'ഏതു വാക്ക്?'
'മനസ്സു മുഴുവനിറക്കിവെച്ചൊരു വാക്ക്'
'ഒന്നല്ല..ഒരുപാട് വാക്കുകളില്ലേ?..
ഇല്ല ..ഒന്നും ഓർമ്മയില്ല..
ഓർമ്മിപ്പിക്കാൻ അംഗുലീയമോ
അടയാളവാക്യമോ കൈവശമുണ്ടോ ?
അല്ലെങ്കിൽ ഓർമ്മിപ്പിക്കുന്നതെന്തിനാണ്?
വെറുമൊരു വാക്കല്ലേ -
വരമൊന്നുമല്ലല്ലോ.

ഓർത്തു ബുദ്ധിമുട്ടേണ്ട,
വാക്ക് ഗർഭം ധരിച്ചിരിക്കുന്നു സ്വപ്നത്തെ -
എന്നറിയിക്കാൻ മാത്രം വന്നതാണ്.
എവിടെയാണെങ്കിലുമത്
സത്യത്തെ പ്രസവിക്കുക തന്നെ ചെയ്യും.
വാക്കിൻറെ കാൽച്ചോട്ടിൽ ഭൂമിപിളരും..
അല്ലെങ്കിൽ
ആകാശമതിനെ
മടിയിലെടുത്തു പറക്കും.


Related Articles