ഞാനൊരു ഉപേക്ഷിക്കപ്പെട്ട ചിത്രശാല.
നിറങ്ങൾ കെട്ടുപോയ ചുവരുകളിൽ
കറങ്ങുന്നുണ്ടിപ്പോഴും
വിരൽത്തുമ്പുകളിൽ നിന്ന്
പടർന്നൊലിച്ച സമയച്ചുഴികൾ.
അവയ്ക്ക് ദിശകളില്ല.
എന്നിട്ടും
നഷ്ടപ്പെട്ട കാലങ്ങൾക്കുചുറ്റും
അജ്ഞാത ഗ്രഹങ്ങൾ പോലെ
കറങ്ങുന്നു.
പൂട്ടിയിട്ട ജനാലയ്ക്കപ്പുറം
പ്രപഞ്ചം
പൊടുന്നനെ മാഞ്ഞുപോയി.
