ഗ്രാമമേ,
ഗ്രാമമേ...
എന്റെ തീവണ്ടി
നിന്നെ വലയം വെക്കുന്നു
ഒരു കാലിക്കൂട്ടം അകലെ മണ്ണുവഴിയെ
അനാഥരെപ്പോലെ നടന്നു തീർക്കുന്നു
അവ ഉയർത്തുന്ന പൊടിക്കാട്ടിൽനിന്നും
ചെറിയ പക്ഷികൾ ഉയിർക്കുന്നു
ഗോതമ്പു കുലച്ച പാടങ്ങൾ
ആകാശത്തെ കണ്ണിമയ്ക്കാതെ
നോക്കിക്കിടക്കുന്നു
