കുന്നിൻ മുകളിൽ
അമ്പുകണക്കെ
ഒറ്റ മരം.
ആകാശത്തിന്റെ
അരണ്ട മുഖത്തേക്ക്
ഈറൻ കൈകളുയർത്തി
പ്രാർത്ഥനാപൂർവം
ഏകാന്തം!
അടിവാരത്തിൽ
പാറമട പൊട്ടുമ്പോൾ
ഞെട്ടിവിറച്ച്,
അടർന്നുപോയ മണ്ണാൽ
മുറിഞ്ഞ വിരൽവേരുമായ്...
തടിവെളുപ്പും
ഇലപ്പച്ചയും
കറച്ചുവപ്പും കടഞ്ഞ്
വിസ്മയനിറങ്ങൾ തൂകിയ,
വിലോഭനീയ സുഗന്ധമേകിയ
മരമേ... മരമേ...
അടിമണ്ണിനെയും
ആകാശത്തെയും
ഏതു ഭാഷയാലിനി
ബന്ധിപ്പിക്കും-നീ!
L. Thomaskutty's poem portray the image of a solitary hilltop tree becomes a vivid symbol of endurance, beauty, and the silent dialogue between earth and sky.
