അലിഗഢിലെ ശിറാസ് കാലം

Memoir

അലിഗഢിലെ ശിറാസ് കാലം


ജിയോബേബിയുടെ കാതൽ എന്ന സിനിമയുടെ പരിചരണത്തിൽ തോന്നിയ ഗുണകരമായ വശം, സ്വവർഗരതിയുടെ പ്രത്യക്ഷങ്ങൾ ഒന്നും കാണിക്കാതെ സുപ്രധാനമായ ചില സൂചന (റഫറൻസ്) കളിലൂടെ മാത്രം ആയൊരു വിഷയത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതത്രെ.

2015- ൽ ഹാൻസൽ മേത്ത സംവിധാനം ചെയ്തു പുറത്തിറക്കിയ ‘അലിഗഢ്’ (Aligarh) എന്ന സിനിമയിലെ മുഖ്യ വിഷയവും സ്വവർഗരതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ അറിയപ്പെടുന്ന, ഒരു സർവകലാശാലയിൽ ഒരധ്യാപകനെതിരെ ഉണ്ടായ സ്വവർഗരതിയാരോപണവും അയാൾക്കെതിരെയുള്ള സർവകലാശാലയുടെ നടപടിയും കലാശാലയിലെ പ്രക്ഷോഭങ്ങളും അതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും ഒക്കെ കൈകാര്യം ചെയ്യുന്ന സിനിമയാണത്.

ആ സിനിമക്ക് വിഷയമായിരിക്കുന്നതാവട്ടെ എന്റെ അധ്യാപനത്തിന് തുടക്കമിട്ട അലിഗഢ് സർവകലാശാലയും എന്റെ ആദ്യകാല സഹപ്രവർത്തകരിൽ ഒരാളായ മറാത്തി അദ്ധ്യാപകൻ ഡോ.ശ്രീനിവാസ് രാമചന്ദ്രശിറാസും ആണ്.


Related Articles