മുണ്ടയിൽ കോരനും മകൻ വിജയനും

Memoir

മുണ്ടയിൽ കോരനും മകൻ വിജയനും


പഴയ തലമുറയിൽപ്പെട്ട പ്രമുഖരായ രാഷ്ട്രീയ-സാഹിത്യനായകരിൽ പലർക്കും സുപരിചിതനാണ് സി. രൈരുനായർ. വാർധയിൽ മഗൻവാടി ആശ്രമത്തിൽ ഗാന്ധിജിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. 1939-ൽ മധ്യപ്രദേശിലെ ത്രിപുരിയിൽ വെച്ച് നടന്ന ഇന്റർ നാഷണൽ കോൺഗ്രസ്സിന്റെ 53-ാം സമ്പൂർണ്ണ സമ്മേളനത്തിൽ വൊളണ്ടിയറായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അവിടെ വെച്ച് കേളപ്പജിയെയും മുഹമ്മദ് അബ്ദു റഹ്‌മാൻ സാഹിബിനെയും എ.കെ.ജിയെയും പരിചയപ്പെട്ടു. ഇവരും ഈ സമ്മേളനത്തിൽ പ്രതിനിധികളായിരുന്നു. പിന്നീട് രൈരു നായർ ഇടത് ആശയങ്ങളുടെ പ്രചാരകനായി. ഇ.എം.എസ് തൊട്ട് പിണറായി വിജയൻവരെ ഉള്ളതലമുറയുമായി അടുത്ത ബന്ധം.

പിണറായി വിജയനെ മുഖ്യമന്ത്രിയായി പാർട്ടി തീരുമാനിച്ചതിന്റെ പിറ്റേന്നു പുറത്തിറങ്ങിയ മിക്കവാറും പത്രങ്ങൾ സി. രൈരു നായർ എന്ന തൊണ്ണൂറ്റിമൂന്നുകാരന്റെ മേശപ്പുറത്തുണ്ട്. മനസ്സുകൊണ്ടും ദേശംകൊണ്ടും പിണറായി വിജയന്റെ അടുപ്പക്കാരനാണ് രൈരുനായർ. വെറും അടുപ്പമല്ല, പരസ്പരം പ്രചോദനമേകുന്ന ആത്മബന്ധമാണത്. പത്രങ്ങളിൽ അന്ന് പ്രസിദ്ധീകരിച്ച പിണറായിയുടെ ജീവചരിത്രപരമായ ലേഖനങ്ങളൊക്കെ രൈരു നായർ വിസ്തരിച്ചു വായിച്ചു.

പിണറായി വിജയൻ: കണ്ണൂർ ജില്ലയിലെ പിണറായിയിൽ 1944 മാർച്ച് 21-നു ജനനം. അച്ഛൻ: തെങ്ങുചെത്തുതൊഴിലാളിയായിരുന്ന മുണ്ടയിൽ കോരൻ. അമ്മ: കല്യാണി. സഹോദരങ്ങൾ: കുമാരു, നാണു. ഭാര്യ: ടി. കമല. മക്കൾ: വിവേക് കിരൺ, വീണ.


Related Articles