അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മ; 'ഒരു ചെറിയ വലിയ ഡിറ്റക്ടീവ്!'

Memoir

അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മ; 'ഒരു ചെറിയ വലിയ ഡിറ്റക്ടീവ്!'


അടിയന്തരാവസ്ഥ കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന സമയം. ഒരു രാത്രിയില്‍ രണ്ടുപേര്‍ വീട്ടിലേക്ക് കയറി വന്നു. അന്ന് രാത്രി അവിടെ താമസിക്കാന്‍ ഇടം കിട്ടുമോ എന്നറിയാനാണ് അവര്‍ കയറിവന്നത്.

അവര്‍ പ്രതീക്ഷയോടെ അപ്പച്ചന്റെ മുഖത്തേക്ക് നോക്കിനില്‍ക്കുന്നത് ഞാന്‍ വീടിന്റെ വരാന്തയില്‍ ഇട്ടിരുന്ന മേശയില്‍ ചാരിനിന്നു കാണുന്നുണ്ടായിരുന്നു. മൊട്ടവിളക്കിന്റെ മുനിഞ്ഞു കത്തുന്ന പ്രകാശത്തില്‍ പുരുഷന്റെ തീക്ഷ്ണമായ കണ്ണുകളും സ്ത്രീക്ക് തടിച്ച ചുണ്ടുകളും പരന്ന മൂക്കുമാണെന്നു കണ്ടെത്തി. പൂക്കളുള്ള സാരിയാണ് സ്ത്രീ ഉടുത്തിരുന്നത്. അവര്‍ക്ക് നല്ല തടിയുണ്ട്. മുടി പിന്നില്‍ പുട്ടപ്പ് ചെയ്തു വെച്ചിരിക്കുന്നു. പുരുഷന്റെ തോളില്‍ ഒരു ബാഗുണ്ട്. അയാള്‍ കൈലിയും വെളുത്ത ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.

ഭാര്യയും ഭര്‍ത്താവുമാണെന്നാണ് പരിചയപ്പെടുത്തിയത്. രാത്രി ഇടംതേടി വന്നവരെ എങ്ങനെ കയ്യൊഴിയും. ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുകയാണ്. രാത്രി സഞ്ചരിക്കുന്നത് ഇപ്പോളത്തെ സാഹചര്യത്തില്‍ അപകടവുമാണ് എന്നൊക്കെ വിവരങ്ങള്‍ തിരക്കിയ വെല്ല്യമ്മച്ചിയോട് അവര്‍ പറയുന്നത് ഞാനും കേള്‍ക്കുന്നുണ്ട്.


Related Articles