ഡോളി തോമസ് ചെമ്പേരി

കണ്ണൂര്‍, ചെമ്പേരി സ്വദേശി. കഥ, കവിത, നോവല്‍, യാത്രക്കുറിപ്പുകള്‍, എന്നിവ എഴുതുന്നു. റേഡിയോ കൊച്ചി എഫ്.എം-ലും റഡിയോ കേരളയിലും കണ്ണൂര്‍ ആകാശവാണിയിലും കഥകളും പ്രോഗ്രാമും അവതരിപ്പിക്കുന്നു. പുരസ്‌കാരങ്ങള്‍: സഹിതീ പുരസ്‌കാരം (ഓര്‍മ്മപ്പെയ്ത്ത്). കൊച്ചിന്‍ സാഹിത്യവേദിയുടെ സുവര്‍ണ്ണതൂലിക സ്പെഷ്യല്‍ ജൂറി പുരസ്‌കാരം(സോളമന്റെ മുന്തിരിത്തോപ്പുകള്‍). 24 ന്യൂസ് ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച 'ബാബേല്‍' എന്ന കവിതയ്ക്ക് ഇന്‍ഡീവുഡ് ഭാഷാസാഹിത്യപുരസ്‌കാരം. കണ്ണൂര്‍-കാസറഗോഡ് ജില്ലാതലത്തില്‍ നടത്തിയ 'സഫ്ദര്‍ ഹാഷ്മി' ചെറുകഥാ അവാര്‍ഡ് (2025). കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയതലത്തില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനരചന മത്സരത്തില്‍ (2025) രണ്ടാം സ്ഥാനം.