എടോ മാഷേ...

Memoir

എടോ മാഷേ...


രണ്ടായിരത്തിമൂന്നിൽ ഞാൻ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ ചെല്ലുമ്പോൾ ഹാരിസ് മാഷ് അവിടെ ഇല്ല. മൂപ്പര് ജർമ്മനിയിലെ ട്രിയർ യൂണിവേഴ്‌സിറ്റിയിലായിരുന്നു."The Lost Continent: India in Early German Cinema''എന്ന പേരിൽ അങ്ങേര് അവിടെ ഗവേഷണം നടത്തുകയായിരുന്നു. അതോടൊപ്പം ഇന്ത്യൻ സിനിമയെക്കുറിച്ച് ക്ലാസ്സുകളും എടുത്തിരുന്നു. ഞങ്ങൾ ഏതാണ്ട് രണ്ടാം സെമസ്റ്ററിൽ എത്തുമ്പോഴാണ് മാഷ് തിരിച്ചുവരുന്നത്.

ഒരു ദിവസം ഞാൻ ലെറ്റേഴ്‌സിലേക്ക് ചെല്ലുമ്പോൾ കാർപോർച്ചിലെ പടിക്കെട്ടിൽനിന്ന് ഒരു താടിക്കാരൻ സിഗരറ്റ് വലിക്കുന്നു. എനിക്കാദ്യം ആളെ മനസ്സിലായില്ല. പിന്നെ കൂട്ടുകാരാണ് പറഞ്ഞത് ഇതാണ് സാക്ഷാൽ വി.സി. ഹാരിസ് എന്ന്. ഞാൻ അടുത്തു ചെന്ന് പതിഞ്ഞ സ്വരത്തിൽ എന്നെ പരിചയപ്പെടുത്തി. 'ഓഹോ ഇയാളാണല്ലേ എല്ലാവരും പറയുന്ന സജിൻ?' ആ ചോദ്യം എന്നെ പൊളിച്ചു കളഞ്ഞു. എനിക്കറിയാം എന്നെക്കുറിച്ച് ആരും ഒന്നും പറഞ്ഞിരുന്ന കാലമല്ല അത് എന്ന്. മാഷിനോട് എന്നെക്കുറിച്ച് ഒരാളും പറഞ്ഞിട്ടുമുണ്ടാവില്ല. എങ്കിലും അതൊരു കെട്ടിപ്പിടിത്തമായിരുന്നു. പിന്നീടങ്ങോട്ട് അവസാനംവരെ ചേർത്ത് നിർത്തിയ ഒരു ഹാരീസിയൻ ആലിംഗനം.

എം.എ.യ്ക്ക് സിനിമയെക്കുറിച്ചുള്ള ഒരു പേപ്പർ, മാഷ് ഞങ്ങൾക്ക് ഓഫർ ചെയ്തിരുന്നു. അതിന്റെ ഭാഗമായി കുറെ സിനിമകൾ കാണിക്കേണ്ടതുണ്ട്. അന്നൊക്കെലെറ്റേഴ്‌സിന് സ്വന്തമായി പ്രൊജക്ടറോ, സിനിമ പ്രദർശിപ്പിക്കാനുതകുന്ന ഒരു ഹാളോ ഇല്ല. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിന്റെ പ്രൊജക്ടറും ഹാളുമാണ് ഇതിനായി മാഷ് ഉപയോഗിച്ചിരുന്നത്. ഗോദാർദിന്റെ 'കണ്ടംപറ്റ്', ഹിച്ച്‌കോക്കിന്റെ 'സൈക്കോ', ജോൺ മാഡന്റെ 'ഷെയ്ക്‌സ്പിയർ ഇൻ ലവ്' തുടങ്ങിയ കുറെ ചലച്ചിത്രങ്ങളാണ് സിലബസ്സിലുള്ളത്. ഒരു ദിവസം എന്നോട് മാഷ് പറഞ്ഞു.


Related Articles