മാധവിക്കുട്ടിയുടെ നെയ്യ്പായസം എന്ന കഥ എനിക്ക് ഒരുപാടിഷ്ടമായിരുന്നു. ആ കഥ ആവര്‍ത്തിച്ചു വായിക്കുകയും മക്കള്‍ക്ക് വേണ്ടി അമ്മ ബാക്കി വെച്ച് പോയ പായസമോര്‍ത്തു എപ്പോഴും കണ്ണുനിറയുകയും ചെയ്യും.
ആദ്യമായിട്ടാണ് ഞാന്‍ വീട്ടിലില്ലാത്ത ഒരോണം വന്നത്. ദുബായില്‍ ജോലിക്കു കേറിയിട്ട് മൂന്ന് മാസമേയായൊള്ളൂ. ഫോണില്‍ ആണെങ്കില്‍ നൊസ്റ്റാള്‍ജിയ കുത്തിനിറച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെ ഓണപടങ്ങള്‍ തേട്ടി തേട്ടി വരുന്നു. ജോലിത്തിരക്കിനിടയില്‍ കിട്ടിയ സമയത്ത് എല്ലാര്‍ക്കും ഓരോ ഹാപ്പി ഓണം അയച്ചു കൂട്ടത്തില്‍ അച്ഛനും അമ്മയും ഞാനും അടങ്ങുന്ന 'ഹോം' എന്ന വാട്ട്‌സ്പ്പ് ഗ്രൂപ്പിലേക്കും..
ഓണത്തിന് എന്റെ വീട്ടില്‍ കണ്ടുവരുന്ന ഒരു സുപ്രധാന പ്രതിസന്ധിയാണ് പരിപ്പുപായസം വെറുക്കുന്ന ഞാനും സേമിയപായസത്തോട് വിരോധമുള്ള അച്ഛനും അതിന്റെ നടുക്കില്‍ അമ്മയും. അവസാനം രണ്ടു കൂട്ടം പ്രയാസമുണ്ടാക്കി പ്രശ്‌നം അമ്മ തീര്‍പ്പു കല്പിക്കും.. അമ്മ അത് ഇത്തവണ മെസ്സേജ് അയച്ചു ഒന്നൂടെ ഓര്‍മിപ്പിച്ചിരുന്നു.
