വേര്‌

Poetry

വേര്‌


1
ഒറ്റ വേരിലേ കാത്തു,
കത്തുന്ന വേനൽക്കാറ്റിൽ
വറ്റിടാതെന്നാൽ-
സൂര്യപൗരുഷം
ജൃംഭിച്ചപ്പോൾ,
ആശ്രമവല്ലിക്കുടിൽ
പൂത്തുവോ, മഴയ്‌ക്കൊപ്പം
ദീർഘരാത്രിയിൽ
പ്രാണസൗരഭം
കുതിർന്നപ്പോൾ?


ഞാനടുത്തില്ലെന്നാലും
ഞാനടുത്തില്ലേ?
ഖേദസ്‌നാതരായ്
ദൈനന്ദിന
വാരണാസികൾ താണ്ടി
നാമിരുട്ടുമ്പോൾ,
നഗ്നപാദരായ്
തടഞ്ഞു വീ-
ണാകിലെന്തൊരേ മണ്ണിൽ
പിന്നെയും വേരാഴ്ത്തുമ്പോൾ?


Related Articles