രചന

Poetry

രചന



ചിത്രകാരാ, പകർത്തുവാനാമോ
ഒറ്റ വർണ്ണത്തിലീ ശോകസാരം?

എത്ര നേർരേഖ ചേർത്തുവച്ചാലും
വക്രമാകുന്ന ജീവിതാലേഖം?
വസ്ത്രമെന്നപോലിമ്മട്ടു നമ്മെ-
ത്തച്ചലക്കുന്നൊരാഗ്നേയഹസ്തം?

കുറ്റുമുണ്ടെന്നു കൂവിത്തിമിർക്കാൻ
ചുറ്റുമെന്നും കിതയ്ക്കുന്നൊരൂറ്റം?
കയ്യഫാസിന്റെ നീതിയും നേരും
കൺവിളക്കായൊരന്ധവിന്യാസം?
കള്ളനാം ബറബ്ബാസിന്റെ ജീവൻ
നല്ലതെന്നിരമ്പും മഹാരോഷം?

ചിത്രകാരാ, പകർത്തിവയ്ക്കാമോ
മുക്തിയില്ലാത്തൊരീ ശ്വാസവേഗം?

'Rachana'a poem written by Vijayalakshmi is a poignant reflection on the limits of art to capture suffering and injustice, questioning whether the essence of human pain, guilt, and oppression can ever be fully preserved or conveyed.


Related Articles