സുന്ദരി വായിക്കുന്നു

Poetry

സുന്ദരി വായിക്കുന്നു


(യുവ വായനക്കാരിയായ ജഷിതയ്ക്ക്)


സുന്ദരി വായിക്കുന്നൂ കാവ്യപുസ്തകം; തോളിൽ
ചിന്നിയ കേശം മേഘവിസ്മയം, താഴേ ചാഞ്ഞു
നീലമേലുടുപ്പിസുന്ദരി വായിക്കുന്നൂ കാവ്യപുസ്തകം; തോളിൽ
ചേലുമായ് വെളിച്ചത്തിൽ ചിതറിക്കാണാകുന്നു.

ഇടംകയ്യിലെത്താളിൽ ജലശയ്യയിൽ ചാന്ദ്രം,
ഇടയും സൗരം, താരാമുദ്രിതം മഹർല്ലോകം,
ഇടറും മങ്ങും മായു, മവൾതൻ കപോലത്തിൽ
ഇടവം പെയ്യും; മിന്നൽ ചിതറും തുലാം പെയ്യും.

അച്ഛനമ്മമാർക്കൊപ്പം പ്രിയനും വിളിക്കുന്നു,
പച്ചിലക്കൂടാരത്തിൽ പകൽ കാത്തിരിക്കുന്നു.
അവളെപ്പൂപോലേന്തി, തേടുന്നു കാടും മേടും
ധവളാശ്വമായ് കാവ്യം, സുന്ദരി പറക്കുന്നു,

ധ്രുവദീപ്തിയിൽച്ചെന്നു മഞ്ഞുടുത്തിരിക്കുന്നു.
ധൃതിയിൽ ഭൂമദ്ധ്യത്തിൻ തീയെടുത്തുടുക്കുന്നു.
പലകാലങ്ങൾ ദേശം പലതായ് പങ്കിട്ടാലും
നവമാം പ്രഭാതം പോൽ; സുന്ദരി വായിക്കുന്നു.

In this tender and intimate poem, Vijayalakshmi pays homage to her admirer, the pretty reading women, weaving together admiration, longing, and a soft critique of social expectation. The poem celebrates her reader’s luminous inner life — the way she holds a book, light filtering upon her face, eyes alive with thought — and marvels that such quiet acts of reading could hold such power and grace.


Related Articles