പീനൽകോഡ് ന്യായസംഹിത ഭാഷ

Literature News

പീനൽകോഡ് ന്യായസംഹിത ഭാഷ


കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകൾ ചർച്ച ചെയ്യപ്പെടുകയാണല്ലോ. ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജിയർ ആക്ട് –1898, ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 എന്നിവയ്ക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടുവരുന്ന മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) ബിൽ 2023, ഭാരതീയ നാഗരിക് സുരക്ഷാസംഹിത (ബിഎൻഎസ്എസ്) ബിൽ 2023, ഭാരതീയ സാക്ഷ്യ (ബിഎസ്) ബിൽ 2023 എന്നിവയാണ് അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്.

നിലവിലുള്ള ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജിയർ ആക്ട്, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ കുറ്റമറ്റതാണെന്ന് പറയാനാവില്ല. ബ്രിട്ടീഷ് കാലഘട്ടത്തോളം നീണ്ടുകിടക്കുന്ന അവ നിലവിൽ വന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അതുകൊണ്ടുതന്നെ പിന്നീട് നിലവിൽ വന്ന നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് നിരക്കാത്ത പല വകുപ്പുകളും അവയിൽ കണ്ടേക്കാം. ഇപ്പോൾ അവതരിപ്പിച്ച ബില്ലുകൾ അവ പരിഷ്കരിക്കാൻ പര്യാപ്തമാവുമോ എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. കുറച്ചുകൂടി പിന്തിരിപ്പനാവാനാണ് സാധ്യത എന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ ഈ ലേഖനത്തിൽ വിശകലനം ചെയ്യുന്നത് അതൊന്നുമല്ല. പുതിയ ബില്ലുകളിൽ ഊന്നിനിന്നുകൊണ്ട്, രാഷ്ട്രവിഭജനത്തിന്റെ രാസത്വരകങ്ങളിൽ ഒന്നായ ഭാഷാപ്രശ്നത്തിന്റെ വിവിധ തലങ്ങൾ ചർച്ചചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

നിയമവുമായി ബന്ധപ്പെട്ട ആംഗലേയസംജ്ഞകൾ മാറുന്നുവെന്നതാണ് ഇതുമായി ബന്ധപ്പെട്ട് പ്രകടമായി കാണുന്ന ഒരു വസ്തുത. പക്ഷേ, കുറച്ചുകൂടി ആഴത്തിൽ പഠിക്കുമ്പോഴാണ് മനസ്സിലാവുക, പാശ്ചാത്യസംജ്ഞകളെ പുറന്തള്ളുക എന്നതിനപ്പുറമുള്ള ഒരു ചരിത്രം ഇതിനുണ്ടെന്ന്. ഇംഗ്ലിഷിനെക്കാൾ കൂടുതലായി പുറംതള്ളപ്പെടുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെതന്നെ ഭാഗമായ ഹിന്ദുസ്താനിയാണ്. ഉപഭൂഖണ്ഡത്തിന്റെ ബന്ധഭാഷയായി നിലകൊണ്ട അത്, പാർശ്വവൽക്കരിക്കപ്പെടുകയും സംസ്കൃത ബഹലുമായ ഒരു ഔദ്യോഗികഭാഷ രൂപപ്പെടുകയും ചെയ്ത, ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്.


Related Articles