കുസൃതികളായ
ഉപമകളും
രൂപകങ്ങളും
ഇമേജറികളും
വാക്കുകളുടെ
കുപ്പായമിട്ട്
തലച്ചോറിനകത്ത്
ആംബുലന്‍സ് വൃത്തത്തില്‍
ഓട്ടപ്പിടുത്തം കളിക്കുന്നു
അപ്പന്റെ
സിരകളിലേക്ക്
ജീവലായനിയിറ്റിക്കുന്ന
ഡ്രിപ്പുയര്‍ത്തിപ്പിടിച്ചൊരു പയ്യന്‍ തന്നെക്കൊണ്ടാവുംവിധം
സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയാവുണ്ട്
