മലയാളിയെന്താ ചിരിക്കാത്തത്

KLF

മലയാളിയെന്താ ചിരിക്കാത്തത്


പി.ടി. മുഹമ്മദ് സാദിഖ്: അൽഫോൺസ് എന്നത് ഒരു മുന്തിയതരം മാമ്പഴമാണെന്ന് താങ്കൾ താങ്കളുടെ ആത്മകഥയിൽ പറയുന്നുണ്ട്. അഡ്മിനിസ്‌ട്രേഷൻ രംഗത്ത് ഉണ്ടായിരുന്ന കാലത്ത് ഏറ്റവും മുന്തിയ അഡ്മിനിസ്‌ട്രേറ്ററായി താങ്കൾ ശോഭിക്കുകയും ചെയ്തു. ഇന്ത്യയുടെ ടൂറിസംവകുപ്പ് മന്ത്രി എന്ന നിലയിൽ മുന്തിയതരം പ്രവർത്തനങ്ങൾ താങ്കളിൽനിന്ന് ജനം പ്രതീക്ഷിക്കുകയും ചെയ്യും.

അൽഫോൺസ് കണ്ണന്താനം: ഇന്ത്യ ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു രാജ്യമാണ്. നമ്മൾക്ക് 5000 വർഷം പഴക്കമുള്ള സംസ്‌കാരമുണ്ട്. ഒരു തത്ത്വചിന്തയുണ്ട്. 7500 കിലോമീറ്റർ നീളമുള്ള കടൽത്തീരമുണ്ട്. കായലും മലകളും മരുഭൂമിയും ഉണ്ട്. ഹിമാലയത്തിന്റെ എഴുപതു ശതമാനവും ഇന്ത്യയിലാണുള്ളത്. മനോഹരമായ പാട്ടുകളും നൃത്തങ്ങളുമുണ്ട്. വസ്ത്രനിർമ്മാണമുണ്ട്. ഇത്തരം ഒട്ടേറെ കാഴ്ചകളുള്ള ഈ രാജ്യത്ത് 160 ലക്ഷം സന്ദർശകരെ മാത്രമാണ് കിട്ടുന്നത്. ഇതിൽ വിദേശികൾ വരുന്നത് ഒരു കോടിയോളമേ വരൂ. എന്റെ കാഴ്ചപ്പാടിൽ ഇതൊന്നും പോരാ. ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന 160 ലക്ഷം എന്നതിനെ ഇരട്ടിയാക്കുക എന്നതാണ് ഗവൺമെന്റിന്റെ ഒരു ലക്ഷ്യം. കഴിഞ്ഞ വർഷം വിദേശികളുടെ സന്ദർശനം വഴി നമുക്ക് പിരിഞ്ഞു കിട്ടിയിരിക്കുന്നത് ഒരു ലക്ഷത്തി എൺപതിനായിരം കോടി രൂപയാണ്. ഈ തുകയുടെ ഇരട്ടിയാക്കാൻ അടുത്തവർഷം കഴിയണം.

കേരളത്തിൽ ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാൻ വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസം. കേരളത്തിലെ സർക്കാരും ജനങ്ങളും കൂടി ഏറ്റെടുത്ത് നടത്തിയെങ്കിൽ മാത്രമേ ആ സാധ്യത വിജയിക്കുകയുള്ളൂ.


Related Articles