ഇവർക്ക് ഭരണഘടന അറിയില്ല

Interview

ഇവർക്ക് ഭരണഘടന അറിയില്ല


ജോൺ ബ്രിട്ടാസ്: രാജ്യസഭയിൽ താങ്കൾ പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രസംഗം അവസാനിപ്പിച്ചത് ഈ രാജ്യത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ആളുകളാണ് ഈ ദേശം ഭരിക്കുന്നത് എന്നു പറഞ്ഞാണ്. അങ്ങനെ പറയാൻ എന്തായിരുന്നു കാരണം?

കപിൽ സിബൽ: എന്റെ വാദം ഇതായിരുന്നു. ഇന്ത്യയെക്കുറിച്ച് അറിവോ ധാരണയോ ഇല്ലാത്തവർക്ക് ഇന്ത്യയെ സംരക്ഷിക്കുവാൻ കഴിയില്ല. നോക്കൂ, അവർക്ക് നമ്മുടെ ചരിത്രമോ, ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളോ അറിയില്ല. അവർക്കറിയാവുന്നത് ഗുജറാത്തിൽ അവർ നടത്തിയ 'പരീക്ഷണം' (Experiment) മാത്രമാണ്. അവർ വിശ്വസിക്കുന്നത് ഇന്ത്യയുടെ മറ്റിടങ്ങളിലും അവർക്ക് അതു നടത്താനാകുമെന്നാണ്. ഇതെല്ലാംതന്നെ അവരുടെ ഡി.എൻ.എ. (DNA)യിൽ ഉള്ള കാര്യംതന്നെയാണ്.

കേരളത്തിലെ യുവത്വം, പൗരന്മാർ നമുക്കു മുമ്പിൽ സന്നിഹിതരായിട്ടുണ്ട്. അവർക്കെന്തു ചെയ്യാൻ സാധിക്കും എന്നാണ് താങ്കൾ വിശ്വസിക്കുന്നത്?

കേരളം ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനമാണ്. ഈ കോഴിക്കോട് നഗരംതന്നെ വലിയ ചരിത്രമുള്ള ഒന്നാണ്. സൗഹൃദവും സമഭാവനയും ഒത്തിണങ്ങി വിളങ്ങിനിൽക്കുന്ന കോഴിക്കോട് ഇന്ത്യയ്ക്കു മാർഗ്ഗദർശിയാണ്.


Related Articles