ചിലകാഴ്ചകൾ കാഴ്ചക്കപ്പുറത്താണ്‌

Interview

ചിലകാഴ്ചകൾ കാഴ്ചക്കപ്പുറത്താണ്‌


വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതയും വേദനകളും ചിത്രീകരിക്കുന്ന നൂറ് കണക്കിന് ഫോട്ടോകൾ നിക്ക് ഉട്ടിന്റേ (Nick Ut)തായുണ്ട്. പക്ഷേ, ഫോട്ടോ/ജേണലിസത്തിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ നാമം അനശ്വരമാകുന്നത് മാനുഷിക വേദനകളെക്കുറിച്ചും യുദ്ധഭീകരതയെപ്പറ്റിയുള്ള ഉള്ളുപൊള്ളിക്കുന്ന ഒരു സംവേദനം ലോകത്തിനു നൽകിയ ആ ഒരൊറ്റ ചിത്രത്തിലൂടെയാണ് Napalm Girl. ദേഹമാസകലം പൊള്ളലേറ്റ് യുദ്ധഭൂമിയിൽനിന്നും നിലവിളിച്ചുകൊണ്ട് ഓടിപ്പോകുന്ന ഒരു ഒമ്പതുവയസ്സുകാരിയെ അസോസിയേറ്റഡ് പ്രസ്സിനുവേണ്ടി അന്ന് ഇരുപത്തിയൊന്നുകാരനായ ആ ഫോട്ടോഗ്രാഫർ പകർത്തിയെടുക്കുമ്പോൾ അത് സാമ്രാജ്യത്വ ഗർവ്വിന്റെയും യുദ്ധഭാഷണങ്ങളുടെയും മേലുള്ള കനത്ത പ്രഹരമായി മാറുമെന്ന് അധികംപേർ കരുതിക്കാണില്ല. പക്ഷേ, നാല്പത്തിയഞ്ച് വർഷംമുമ്പ് അത് സംഭവിച്ചു. വിയറ്റ്‌നാമിലെ യുദ്ധത്തിന് 'നാപാം പെൺകുട്ടി'യുടെ ഫോട്ടോ വിരാമമിട്ടു. ആ ഒരൊറ്റ ക്ലിക്ക് നിക്ക് ഉട്ട് എന്ന ഫോട്ടോഗ്രാഫറുടെയും കിം ഫുക്ക് (Kim Phuc) എന്ന ബാലികയുടെയും ജീവിതത്തെ മാറ്റിമറിച്ചു. ലോകമനഃസാക്ഷിയെ തുടർന്നങ്ങോട്ട് ആ ചിത്രം പിടിച്ചുലയ്ക്കാൻ തുടങ്ങി. അമേരിക്ക വിയറ്റ്‌നാമിൽനിന്നും പിൻവാങ്ങി.

ക്യാമറയെ സ്വന്തം ജീവിതത്തിന്റെയും ഒരു പരിധിവരെ ലോകത്തിന്റെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള മാർഗ്ഗമെന്ന നിലയിൽ മനസ്സിലാക്കുന്ന വിയറ്റ്‌നാമീസ്-അമേരിക്കൻ ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് കേരള ഗവൺമെന്റിന്റെ അതിഥിയായി കേരള മീഡിയ അക്കാദമിയുടെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് സ്വീകരിക്കാൻ എത്തുകയും തിരുവനന്തപുരം മുതൽ തലശ്ശേരിവരെയുള്ള പൊതുവിടങ്ങളെ ആവേശത്തിലാക്കുകയും ചെയ്തു. തന്റെ ജീവിതത്തെയും ദർശനത്തെയും ക്യാമറ കൈയിലേന്തിക്കൊണ്ട് പതിനാറ് വയസ്സുമുതൽ തുടരുന്ന വേദനാജനകവും ഒപ്പം ആവേശകരവുമായ യാത്രയെക്കുറിച്ച് നിക്ക് ഉട്ട് 'പച്ചക്കുതിര'യോട് സംസാരിച്ചു.

ചന്ദ്രൻ കോമത്ത്, അനീഷ് രവി: 'നാപാം പെൺകുട്ടി' അഥവാ 'യുദ്ധത്തിന്റെ ഭീകരത' (Terror of war) എന്ന ഒറ്റ ഫോട്ടോഗ്രാഫിലൂടെ ലോകത്തിന്റെ മനസ്സിൽ എന്നേക്കുമായി സ്ഥാനം നേടിയ ഫോട്ടോഗ്രാഫറാണ് താങ്കൾ. വിവിധ രാജ്യങ്ങളിൽ താങ്കൾ ജോലി ചെയ്തു. നിരവധി യാത്രകൾ നടത്തുന്നു, വ്യക്തികളും കൂട്ടായ്മകളുമായി സംസാരിക്കുന്നു. ഒരു ഫോട്ടോഗ്രാഫറെന്ന നിലയിൽ താങ്കളെ നയിക്കുന്ന അടിസ്ഥാന ദർശനം എന്താണ്? ആ നിലയ്ക്കുള്ള താങ്കളുടെ വിചാര-വികാരങ്ങൾ എന്തൊക്കെയാണ്?


Related Articles