നിക്ക് ഉട്ട്

നിക് ഉട്ട് എന്നറിയപ്പെടുന്ന ഹുയുങ് കോംഗ് ഉട്ട് അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു പത്ര ഛായാഗ്രാഹകനായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് തെക്കൻ വിയറ്റ്നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തിൽ നിന്നും നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്നയായി അലമുറയിട്ട് ഓടുന്ന ഒൻപത് വയസ്സുള്ള ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയത് നിക് ഉട്ടിനു ലോകശ്രദ്ധ നേടിക്കൊടുത്തു. പുലിറ്റ്സർ സമ്മാനത്തിനർഹമായ ചിത്രമായിരുന്നു ഇത്.