അതിയാഥാർത്ഥ്യത്തിന്റെ പൊരുളുകൾ

Interview

അതിയാഥാർത്ഥ്യത്തിന്റെ പൊരുളുകൾ


ധുനിക ഇന്ത്യൻ കലയിലെ തദ്ദേശീയപ്രവണതകളുടെയും കലാവിദ്യാഭ്യാസചരിത്രത്തിന്റെയും ഭാഗമായ 'മദ്രാസ് സ്‌കൂൾ' ഭാവുകത്വത്തിന്റെ തുടർച്ചയിൽ കല ചെയ്ത ചിത്രകാരനാണ് ലക്ഷദ്വീപുകാരനായ എൻ.കെ.പി. മുത്തുക്കോയ. ലക്ഷദ്വീപിലെ പുതിയ രാഷ്ട്രീയകാലാവസ്ഥയെക്കുറിച്ചും ചിത്രഭാഷയിലെ തന്റെ അതിയാഥാർത്ഥ്യത്തിന്റെ പൊരുളുകളെക്കുറിച്ചും, ഇപ്പോൾ ഡെൽഹിയിൽ താമസിക്കുന്ന എൺപതുകാരനായ മുത്തുക്കോയ മനസ്സുതുറക്കുന്നു ഈ സംഭാഷണത്തിൽ.

സുധീഷ് കോട്ടേമ്പ്രം: ലക്ഷദ്വീപിലെ കുട്ടിക്കാല അനുഭവങ്ങൾ ഓർത്തെടുക്കാമോ? കല തെരഞ്ഞെടുക്കുന്നതും?

എൻ.കെ.പി. മുത്തുക്കോയ: ജനിച്ചത് ദ്വീപിലാണെങ്കിലും കുട്ടിക്കാലം ഏറെക്കുറെ കേരളത്തിലായിരുന്നു. എനിക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് കുടുംബം കണ്ണൂരിലേക്ക് വന്നത്. വരാൻ കാരണമായത് ദ്വീപിൽ അന്നൊരു സൈക്ലോൺ (കൊടുങ്കാറ്റ്) ഉണ്ടായി. വലിയ നാശനഷ്ടങ്ങളുണ്ടാക്കിയാണ് അത് കെട്ടടങ്ങിയത്. പിന്നീട് കുറച്ചുനാൾ കഴിഞ്ഞ് എന്നെ ഗ്രാന്റ് മദറിന്റെ ഒപ്പം നിർത്തി രക്ഷിതാക്കൾ തിരിച്ചുപോവുകയും ചെയ്തു. ആ പ്രായത്തിൽ ഉമ്മയെ പിരിഞ്ഞിരിക്കുന്നതിന്റെ പ്രശ്‌നങ്ങൾ എനിക്കുണ്ടായിരുന്നു. ദ്വീപിലെ നീലക്കടലും നീലാകാശവും വെള്ളിമേഘങ്ങളും അവിടത്തെ പ്രശാന്തതയും എന്റെ മനസ്സിൽ ഒളിമങ്ങാതെ നിന്നു. അതിന്റെ മറവിൽ ഉമ്മയിരിക്കുന്നു എന്നെനിക്ക് തോന്നുമായിരുന്നു. അത് എന്നിലുണ്ടാക്കിയ ഒരുപാട് സ്വാധീനങ്ങളുണ്ട്.


Related Articles