മീനച്ചിലാറ്

Interview

മീനച്ചിലാറ്


കൊച്ചിയുടെ കായൽപ്പരപ്പിലൂടെ വാട്ടർമെട്രോ ബോട്ടുയാത്ര. ഒഴു​കി​നീങ്ങുന്ന ബോട്ടിൽ, കാറ്റിന്റെയും ഓളങ്ങളുടെയും താളത്തിൽ, സംഭാ​ഷണത്തിലാണ് അരുന്ധതി റോയി. മുന്നിൽ കെ.ആർ. മീര. അരുന്ധതി റോയിയുടെ പുതിയ പുസ്തകം മദർ മേരി കംസ് ടു മി (Mother Mary Comes to Me) യുടെ പ്രകാശനം കൊച്ചിയിൽവെച്ചായിരുന്നു. അതി​ന്റെ തലേന്നാളാണ് ഇരുവരുമായുള്ള ‘സംഭാഷണയാത്ര’ നടന്നത്. പുതിയ പുസ്തകത്തെക്കുറിച്ച്, എഴുത്തിനെക്കുറിച്ച്, മീനച്ചിലാറിനെക്കുറിച്ച്, രാജ്യത്തെക്കുറിച്ച് ഇരുവരും സംസാ​രിക്കുന്നു. ചിരിയും ചിന്തയും ഈ സംഭാഷണത്തിൽ മീനച്ചിലാർപോലെ ഒഴുകുന്നു.

കെ.ആർ. മീര: ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകം എന്റെ കൈ​യിലുണ്ട് എന്നും ഞാൻ നിങ്ങൾക്കു മുമ്പിൽ ഇരിക്കുകയാണ് എന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല.

അരുന്ധതി റോയി: താങ്കളുടെ കൈയിൽ പുസ്തകമുണ്ട്. എന്റെ മുമ്പിൽ ഇരിക്കുകയുമാണ്.


Related Articles