ജനാധിപത്യവാദിയുടെ തിരിച്ചറിവുകൾ

Interview

ജനാധിപത്യവാദിയുടെ തിരിച്ചറിവുകൾ


സൗമ്യമായ ചിരിയിൽ തുടങ്ങി തരിമ്പും മയമില്ലാത്ത നിലപാടുകളുടെ രോഷത്തിലേക്ക് അതിവേഗം നീങ്ങുന്ന സംസാരശൈലിയാണ് പ്രൊഫ. എം. എൻ. കാരശ്ശേരിയുടേത്. മൗനമെന്ന ഒഴിഞ്ഞുമാറൽ അടവിൽ പിടിച്ചുനിൽക്കാനാവില്ല മുമ്പിലുള്ളയാൾക്ക്. കാരശ്ശേരി മാഷിന്റെ ഓരോ ഉത്തരവും ചോദ്യവും വലിയ മറ്റൊരു സംവാദത്തിന്റെ തുടക്കം കൂടിയാണ്. അതിന് പലവിധത്തിൽ കേരളം സാക്ഷി.

മലയാള ഭാഷാപണ്ഡിതൻ, സാമൂഹിക നിരീക്ഷകൻ, എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പ്രൊഫ.എം.എൻ. കാരശ്ശേരി. 1951 ജൂലൈ 2-ന് എൻ.സി. മുഹമ്മദ് ഹാജിയുടെയും കെ.സി. ആയിശക്കുട്ടിയുടെയും മകനായാണ് ജനനം. യഥാർത്ഥ പേര് മുഹ്‌യുദ്ദീൻ നടുക്കണ്ടിയിൽ. ചേന്ദമംഗലൂർ ഹൈസ്‌കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ പഠനം. മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിലും. രണ്ടുവർഷം കോഴിക്കോട് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു(1976-78). 1978-ൽ കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായി. തുടർന്ന് കോടഞ്ചരേി ഗവൺമെന്റ് കോളജ്, കോഴിക്കോട് ഗവൺമെന്റ് ഈവനിങ് കോളജ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു. 1986 മുതൽ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽ. അലീഗഢ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചു.

മതനിരപേക്ഷ-മതരഹിത നിലപാടുകൾ സ്വീകരിച്ചു പോരാടുന്ന കാരശ്ശേരി ശരിഅത്ത് കാലത്തും ചേകന്നൂർ മൗലവി വധത്തിന്റെ പശ്ചാത്തലത്തിലും എടുത്ത നിലപാടുകളിലൂടെയാണ് കേരളത്തിൽ കൂടുതൽ ശ്രദ്ധേയനാകുന്നത്. അതിനുശേഷം മുസ്‌ലിം, ഹിന്ദു മതവാദികളുടെ എതിർപ്പിന് തുടർച്ചയായി പാത്രമായി. ഭീഷണികളെയും എതിർപ്പുകളെയും അവഗണിച്ച് തന്റെ സമരങ്ങൾ തുടരുകയാണ് കാരശ്ശേരി.


Related Articles