താരത്തെവിട്ട്  അഭിനേതാവിലേക്ക്‌

Interview

താരത്തെവിട്ട് അഭിനേതാവിലേക്ക്‌


ഇന്ത്യൻ കൊമേഴ്‌സ്യൽ സിനിമാരംഗത്തെ അതികായന്മാരിലൊരാളാണ് ഋഷി കപൂർ. എഴുപതുകളിലും എൺപതുകളിലും ഇന്ത്യൻ യുവഹൃദയങ്ങളെ പ്രണയാർദ്രമാക്കിയ റൊമാന്റിക് ഹീറോ എന്നതാണ് ഋഷി കപൂറിന്റെ കീർത്തി. 1970-ൽ രാജ്കപൂറിന്റെ 'മേരാ നാം ജോക്കറി'ൽ രാജ്കപൂറിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം ആരംഭിച്ച ഋഷി കപൂർ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ബോബി'യിലൂടെ 1973-ൽ ബോളിവുഡ്ഡിലെ മുൻനിര നായകന്മാരിൽ ഒരാളായി. അമിതാഭ് ബച്ചനോടൊപ്പം അടുത്തിടെ അഭിനയിച്ച '102 നോട്ടൗട്ട്' എന്ന പുതിയ ചിത്രം ഈ മാസം പ്രദർശനത്തിനെത്തുന്നു.

ഹിന്ദി സിനിമയുടെ വർണ്ണാഭമായ അഭ്രപാളികളിൽ ആടിയും പാടിയും നിറഞ്ഞുനിന്ന ഋഷി കപൂർ ബോളിവുഡ്ഡിലെ തന്റെ സിനിമാജീവിതത്തെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ആത്മകഥാപരമായ കൃതി--'ഖുല്ലം ഖുല്ലാ, ഋഷി കപൂർ. അൺ സെൻസേർഡ്' --കഴിഞ്ഞ വർഷം പുറത്തിറങ്ങി. പറയാനുള്ളതെല്ലാം ചങ്കുറപ്പോടെ വെട്ടിത്തുറന്നു പറയുന്ന കൃതി സരസവും സരളവുമായ ആഖ്യാനശൈലികൊണ്ട് മികച്ച വായനാനുഭവമാണ്. തന്റെ പുസ്തകത്തെക്കുറിച്ച്, അതിൽ ആവിഷ്‌കരിക്കുന്ന സിനിമാജീവിതത്തെക്കുറിച്ച്, ഖുല്ലം ഖുല്ലായുടെ സഹഗ്രന്ഥകാരിയും ടൈംസ് ഓഫ് ഇന്ത്യയിലെ സീനിയർ ജേർണലിസ്റ്റുമായ മീന അയ്യരോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടത്തിയ സംഭാഷണവും സംവാദവും.

മീന അയ്യർ: 'ഖുല്ലം ഖുല്ലാ-ഋഷി കപൂർ അൺസെൻസേർഡ്' തുറന്നുപറയുന്നതിൽ പിശുക്കു കാട്ടാത്ത ഒരു ആത്മകഥയാണ്. പുസ്തകരചനയ്ക്ക് പ്രേരിപ്പിച്ച ഘടകങ്ങളെന്തൊക്കെയാണ്?


Related Articles