ജാതീയത, ഉച്ചനീചത്വങ്ങൾ, ദളിത്ആദിവാസിനിറം എന്നീ വിഷയങ്ങൾ ഇന്ന് ധാരാളമായി സിനിമയിൽ അവതരിപ്പിക്കുന്നു്യു്. ഇവയിൽ പലതും സമൂഹത്തിൽ രൂഡമൂലമായ മേൽക്കൈസങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുന്നു്യുെങ്കിലും ഇവ ഒന്നുംതന്നെ സിനിമയുടെ വ്യവസ്ഥാപിതത്വത്തിന് ഒരു പരിക്കും ഏൽപ്പിക്കുന്നില്ല. സിനിമയുടെ ക്ലീഷെയായിത്തീർന്ന ശൈലിതന്നെയാണ് ഈ സിനിമകൾ പൊതുവെ പിന്തുടരുന്നത് എന്ന് അർത്ഥം. ഈ സന്ദർഭത്തിലാണ് ഗുർവിന്ദർ സിംഗിന്റെ ആദ്യസിനിമയായ (Anhe Ghore Da Daan/ Alms for a Blind Horse – 2011) എന്ന പഞ്ചാബി സിനിമ പ്രസക്തമാവുന്നത്. ഗുർവിന്ദറിന്റെ രണ്ടാമത്തെ ഫീച്ചർ സിനിമയാണ് 'ചൗതി കൂട്ട്' (Chauthi Koot / The Fourth Direction – 2015. ആദ്യ സിനിമ മികച്ച സംവിധാനം, സിനിമട്ടോഗ്രാഫി എന്നിവയ്ക്കുള്ള ദേശീയ ബഹുമതികളും ര്യുാമത്തെ സിനിമ ഏറ്റവും നല്ല പഞ്ചാബി സിനിമയ്ക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ഈ രണ്ടു സിനിമകളും കാൻ, വെനീസ് പോലുള്ള വിഖ്യാതമേളകളിൽ പ്രദർശിപ്പിക്കുകയു്യുായി.
മിത്തും ജാതീയതയും
നമ്മെ സംബന്ധിച്ച് പഞ്ചാബ് എന്നാൽ പരന്നുകിടക്കുന്ന കടുകുപാടവും നിറങ്ങളും സംഗീതവും ഭാംഗ്രയുമാണ്. ഒപ്പം മിലിട്ടറിയും ദേശസ്‌നേഹവും ഭീകരവാദവും. ബോളിവുഡ് ആണ് പഞ്ചാബിനെ ഇത്തരത്തിൽ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ഹരിതവിപ്ലവം, വിദേശപണം എന്നീ രീതികളിൽ സമ്പന്നതയുടെയും പുരോഗതിയുടെയും പര്യായമായി മറ്റൊരു ഭാഗത്ത് അടയാളപ്പെടുത്തുന്ന പഞ്ചാബിന് ജാതീയതയുടെ മോശപ്പെട്ട മറ്റൊരു മുഖം കൂടിയു്യു്. സിക്ക്മതം താത്ത്വികമായി ജാതി വ്യവസ്ഥയിൽ വിശ്വസിക്കുന്നില്ലെങ്കിലും അവിടെ ഇന്നും ജാതീയത നിലനിൽക്കുന്നു. മസ്ഹബി സിക്ക് എന്ന് അറിയപ്പെടുന്ന താഴ്ന്ന ജാതിയിൽപ്പെട്ടവർ പ്രധാനമായും തൂപ്പുകാരും തോട്ടികളുമാണ്. സ്വന്തമായി ഭൂമി ഇല്ലാത്ത ഇവർ സവർണ്ണരുടെ ഭൂമിയിലാണ് കുടിൽ കെട്ടി താമസിക്കുന്നത്. ഇവർക്ക് പ്രത്യേകം ഗുരുദ്വാരകൾപോലും ഉണ്ടത്രേ. ഇവരുടെ ജീവിതം ആത്മാഭിമാനം വീ്ണ്ടടുക്കാനുള്ള നിത്യപോരാട്ടമാണ്. പഞ്ചാബിന്റെ ഈ മുഖമാണ് ഗുർവിന്ദർ സിംഗ് 'ആനെ ഘോരെ ദാ ദാൻ' എന്ന തന്റെ ആദ്യ സിനിമയിൽ അവതരിപ്പിക്കുന്നത്. ജ്ഞാനപീഠം അവാർഡ് ജേതാവ് പ്രൊ. ഗുർദിയാൽ സിഗിന്റെ നോവലാണ് സിനിമയ്ക്ക് ആധാരം.
